Showing posts with label Summer. Show all posts
Showing posts with label Summer. Show all posts

Saturday, February 25, 2012

An Oasis for Everyone

കനിവില്ലാത്ത വേനല്‍: വേനല്‍ കവര്‍ന്നെടുത്ത പാടത്തുകൂടെ വെള്ളവുമേന്തി വീട്ടിലേയ്ക്കുള്ള യാത്ര (ചിത്രം ആലത്തൂരില്‍ നിന്ന്) 
Yes, there is an oasis for every one. Amidst modern cultural debris, in the natural deserts, wherever.

Sunday, February 19, 2012

No rainclouds O! dead tree?


ഒരു മഴയ്ക്ക്‌ കാതോര്‍ത്ത് : വേനല്‍ച്ചൂടിലെ വേദനയില്‍ ഒരു തണല്‍ പോലുമില്ലാത്ത ചുള്ളിക്കൊമ്പില്‍ ഒരു മഴയ്ക്കോ ഇളംകാറ്റിനോ കാതോര്‍ത്തിരിക്കുകയാണ് ഈ കൊക്ക്. പാലക്കാട്‌ മലമ്പുഴയ്ക്കടുത്ത്, ഗ്രാമവും വനവും കൈകോര്‍ക്കുന്ന കവ എന്ന പ്രദേശത്തുനിന്ന് ഒരു കാഴ്ച.
Desolate, dry: Scorching summer has left little cover and no water. This egret is seen against a bright sky which gives no signs of rain clouds. Shot at Kava, a village bordering the Walayar forests and lying close to the Malampuzha dam reservoir near Palakkad town. 
വേഴാമ്പല്‍ കേഴും 

Friday, February 17, 2012

Barren, Broken


വേനല്‍ വിരിഞ്ഞ ഈ പാടത്തേയ്ക്ക് ഒന്ന് നോക്കൂ. കുറച്ചു നാള്‍ മുന്‍പ് ഇവിടം ഒരു ഹരിത ഭൂമിയായിരുന്നു പോല്‍. ആ പ്രതാപമെല്ലാം ഋതുഭേദം കവര്‍ന്നെടുത്തു.  എന്നിട്ടും വേനല്‍ വിരിച്ച പാടങ്ങള്‍ക്കു സൗന്ദര്യമേകി ആകാശത്തിനതിരിട്ടു നില്‍ക്കുകയാണ് ഈ കരിമ്പനകള്‍.  ദൃശ്യം പാലക്കാട്‌ കിണാശേരിയില്‍ നിന്ന്.
Toddy palms look on as the green paddy fields beneath them have hopelessly given up to the piercing arrows of an unduly angry sun. 

For Life; for Your Throat


ഒരിറ്റു വെള്ളത്തിനായ്‌:കാലം കൈവിട്ട രഥവും കടന്ന് ഒരിറ്റു വെള്ളത്തിനായി ശ്മശാന ഭൂമിയിലൂടെ കുടവുമേന്തിയുള്ള യാത്രയിലാണ് ഈ വീട്ടമ്മ. ദൃശ്യം പാലക്കാട്‌ മാട്ടുമന്തയില്‍ നിന്ന്.
This housewife carries home some drinking water, traversing the distances across a burial ground, past a desolate, hearse.

Sprouting Hope, and Love


ഒരു ദലം. വരണ്ടുണങ്ങിയ ഭുമിയുടെ മാറില്‍ എവിടെ നിന്നോ ഊറിവന്നൊരു തുള്ളിയില്‍ പിടിച്ചു  കുഞ്ഞിളം പച്ചയുമായി കിളിര്‍ത്തു വരികയാണ്‌ ഈ സസ്യങ്ങള്‍.ആ പ്രതീക്ഷകള്‍ക്ക് സുഗന്ധം പകരാനെന്ന പോലെ ആരോ മറന്നിട്ട റോസാപുഷ്പങ്ങള്‍.പ്രണയിനിക്ക് നല്‍കാനായി ഏതോ കാമുകന്‍ ഹൃതയത്തില്‍ ചാലിച്ച് കൊണ്ട് വന്നതാവണം ഈ റോസാപൂക്കള്‍ ...പ്രതീക്ഷകള്‍  അസ്തമിച്ചപ്പോള്‍ ആ പനിനീര്‍ പുഷ്പം ഭുമിക്കു നല്‍കി ഹൃദയ വേദനയോടെ നടന്ന ആ പ്രാണനായകന്...

Saturday, February 11, 2012

Shades, Sands and Water

This sandbanks witness the confluence of two rivers: The Nila and The Thootha. Nila, aka BharathaPuzha, has been a perennial inspiration for M.T.Vasudevan Nair one of the most venerated writers of Kerala. The longest river of Kerala has lost much of its waterbed to sands and bramble bushes.
നിളയുടെ ചുവന്ന വഴികള്‍ 
ഇത് എം. ടി എന്ന കേരളത്തിന്റെ സ്വകാര്യ അഹങ്കാരത്തിനു വഴിയായ കൂടല്ലൂരിന്റെ നാട്ടുവഴി. ഭാരതപ്പുഴയുടെ മണല്‍ പരപ്പില്‍ എന്നും കഥകള്‍ ഉറങ്ങി കിടക്കുന്നു. നിളയില്‍ തൂത ചേരുന്ന ഈ മണല്‍ പുറത്തെത്തുന്ന ഓരോരുത്തരും അന്വേഷിക്കുന്നതും ആ കഥകളാണ്. ചുവന്ന മന്‍വഴികള്‍ കണ്ടിട്ടില്ലാത്ത പുതിയ തലമുറയ്ക് കത്ത് വച്ചിരിക്കുന്ന നിളയൊഴുകുന്ന വഴിയിലൂടെ തലയില്‍ ഒരു ജീവിതത്തിന്റെ ഭാരവുമേന്തി നടന്നെത്തുന്ന കര്‍ഷക സ്ത്രീ. ദൃശ്യം പാലക്കാടിന്റെ അതിര്‍ത്തിയായ കൂടല്ലൂരില്‍ നിന്ന്. 

Wednesday, February 8, 2012

Ringing Prayers for Rain

Komaram or Velichapadu is a colourful myth of Kerala. Dressed in glaring crimson, wearing resounding anklets, and bearing a sword in hand, this minstrel of the gods roam the land making predictions, offering prayers, harbingers of good and bad.

മണ്ണിനും മനസിനും ബാധിച്ച വ്യാധികള്‍ ഒഴിയാന്‍മൂര്‍ധാവിലെ രക്തകറയുമായി നെല്ലറയുടെ തട്ടകങ്ങളില്‍കാണുന്ന വേനല്‍ കാഴ്ച.വരണ്ട വയലോലകള്‍ തണുക്കാനും ജീവന്‍റെ പുതുനാമ്പുകളകാന്‍മഴ ദൈവങ്ങളെയും .. വ്യാധികളുടെ വിത്തോഴിയന്‍ ഭന്ദ്രകാളിയും ആര്‍ത്തു വിളിച്ചു പാടിയെത്തുന്ന കോമരങ്ങള്‍ കാര്‍ഷിക സംസ്കൃതിയുടെ നിറമുള്ള കാഴ്ചയാണ്.
......വേനല്‍ ചൂടിലെ മയക്കത്തിലും കേള്‍ക്കാം ദൂരെ നിന്നൊരു ചിലമ്പൊച്ച .............