Showing posts with label River. Show all posts
Showing posts with label River. Show all posts

Sunday, March 11, 2012

Serene Pastorals

Cattle grazing on the green banks of a stream, accompanied by swarms of white storks. In the forefront there are a lot of toddy palms, and behind them rich stout coconut palms.
മേച്ചില്‍ പുറങ്ങള്‍ തേടി....തെളി നീരിന്‍ ഓരത്ത് കൂടെ പുല്‍ നാമ്പും തേടി ഗോക്കളുടെയാത്ര 

Monday, February 13, 2012

Horizons Bright, Beckoning

A romantic horizon seen across the arches of a bridge across
പ്രണയത്തിന്‍റെ മേമ്പൊടിയായി എന്നും എത്തുന്നത് വിരഹമാണ് .
തീവ്രപ്രണയത്തിന്‍റെ സുര്യ ശോഭ അസ്തമയതിലെയ്ക്ക് അടുക്കുമ്പോള്‍
എന്നും സുര്യനെ മാത്രം പ്രണയിച്ച കമലി പൂക്കള്‍ നൊമ്പരത്തിന്‍റെ
ശോണിമയില്‍ സായം സന്ധ്യയുടെ ഇളം തെന്നലിനു പോലും ആശ്വസിപ്പിക്കനകാതെ തലയാട്ടി 
നില്‍ക്കുന്നു.ദൂരെ ഇലകൊഴിഞ്ഞ മരം ഇതിനെല്ലാം മൂക സാക്ഷി....
ഏവര്‍ക്കും പ്രണയ ദിനാശംസകള്‍ ...... ...... ....
 

Saturday, February 11, 2012

Shades, Sands and Water

This sandbanks witness the confluence of two rivers: The Nila and The Thootha. Nila, aka BharathaPuzha, has been a perennial inspiration for M.T.Vasudevan Nair one of the most venerated writers of Kerala. The longest river of Kerala has lost much of its waterbed to sands and bramble bushes.
നിളയുടെ ചുവന്ന വഴികള്‍ 
ഇത് എം. ടി എന്ന കേരളത്തിന്റെ സ്വകാര്യ അഹങ്കാരത്തിനു വഴിയായ കൂടല്ലൂരിന്റെ നാട്ടുവഴി. ഭാരതപ്പുഴയുടെ മണല്‍ പരപ്പില്‍ എന്നും കഥകള്‍ ഉറങ്ങി കിടക്കുന്നു. നിളയില്‍ തൂത ചേരുന്ന ഈ മണല്‍ പുറത്തെത്തുന്ന ഓരോരുത്തരും അന്വേഷിക്കുന്നതും ആ കഥകളാണ്. ചുവന്ന മന്‍വഴികള്‍ കണ്ടിട്ടില്ലാത്ത പുതിയ തലമുറയ്ക് കത്ത് വച്ചിരിക്കുന്ന നിളയൊഴുകുന്ന വഴിയിലൂടെ തലയില്‍ ഒരു ജീവിതത്തിന്റെ ഭാരവുമേന്തി നടന്നെത്തുന്ന കര്‍ഷക സ്ത്രീ. ദൃശ്യം പാലക്കാടിന്റെ അതിര്‍ത്തിയായ കൂടല്ലൂരില്‍ നിന്ന്. 

Friday, February 3, 2012

Bhaarathappuzha, Nila


 One face of the Nila river aka BharataPuzha, the longest river of Kerala. It's a cultural icon of North Kerala's rural life, and has inspired many a writer. Nowadays, sand mining and other human invasions have bereft the river of its beauty and water richness. Only for a few months during the monsoons do the river flow full. Other times narrow streams in the middle of the flow trail are enshrouded by vast sand banks.
ഇതാ നിളയുടെ ഒരു തീരം......വള്ളുവനാടന്‍ ഗ്രാമങ്ങളുടെ സംസ്കാരം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട് ഈ പുഴയില്‍... ............. .... ഒരു ഗ്രാമത്തിന്റെ വിശുദ്ധിയും സ്വപ്നവും  അനുഭവിച്ചറിയാം ഈ കടവിലെത്തുന്നവര്‍ക്ക്
       

Nila: The Legacy That Was


" I feel one of my filial bonds is about to be cruelly snapped. The village is loosing a colourful  historical past. A nostalgic glory and a cultural legacy. YES....We have lost all of them, almost...." (M.T.VASUDEVAN NAIR) 

   തുടങ്ങാം..ഈ തീരത്ത് നിന്ന് .................
         മലയാളി സംസ്കൃതി ഒഴുകും ഇവിടെ ഒരു പുഴയായ് നിള...
         ഭാഷ പിതാവായ  തുഞ്ചനും, മലയാള മനസിന്‍റെ ദീപസ്തംബമേറിയ കുഞ്ചനും
         നിവേദ്യമായ് നല്‍കിയ അനുഗ്രഹം. പി. കുഞ്ഞുരാമന്‍ നായരും, എംടിയും,
          രാജലക്ഷ്മിയും എഴുത്തിന്‍റെ നാലുകെട്ടുകള്‍ തീര്‍ത്തത് ഈ വഴികളില്‍.......... ......,,
          വഴിയിലെ നിഴലുകള്‍ പോലും മനോഹരം..
          കളി വിളക്ക് ശോഭിച്ച അരങ്ങുകള്‍, കഥകളിയുടെ അഴക്, 
          ഒളപ്പമണ്ണയും, അക്കിത്തവും ഒരു മുഖമായി.., 
          വിജയന്‍റെ ഖസാക്കും, വികെഎനിന്‍റെ പയ്യന്‍സും കുട്ടു വരും ഇവിടെ ...
          മെലിഞ്ഞും, നിറഞ്ഞും ഒഴുകുന്ന നിള. പൊയ്കുതിര കോലങ്ങള്‍ തകര്‍ത്താടും 
          തീരം. മാമാങ്ക സ്മൃതികള്‍, കാളവേലയുടെ ചന്തം, ഗജരാജന്മാര്‍ തിളമ്പേറ്റുന്ന 
          ഉത്സവ മുറ്റങ്ങള്‍, താള ഗോപുരമുയരുന്ന ആല്‍തറകള്‍അ ഴകിനു പേരാണ് നിള.....
          കല്‍‌പാത്തിയുടെ അഗ്രഹാര വീഥികളും, വാളയാര്‍ ചുരം കടനെത്തുന്ന കരിമ്പനകാറ്റും , 
          ചെമ്പൈയുടെ സംഗീത മുറ്റവും നിളയുടെ നീര്‍ വഴികള്‍ക്ക് മാറ്റു കുട്ടുന്നു...
           തുടങ്ങാം ഈ തീരത്ത് നിന്നും...