Showing posts with label Nature. Show all posts
Showing posts with label Nature. Show all posts

Sunday, March 11, 2012

Serene Pastorals

Cattle grazing on the green banks of a stream, accompanied by swarms of white storks. In the forefront there are a lot of toddy palms, and behind them rich stout coconut palms.
മേച്ചില്‍ പുറങ്ങള്‍ തേടി....തെളി നീരിന്‍ ഓരത്ത് കൂടെ പുല്‍ നാമ്പും തേടി ഗോക്കളുടെയാത്ര 

Thursday, March 8, 2012

Life, This too

Please click 'comments' below, and post your comments/ captions for this picture
നല്ല കമന്‍റ്സ് ക്ഷണിക്കുന്നു

Monday, March 5, 2012

Dizzy Raptures

Breaking the walls of classrooms, out into the open fields. A view from Kuzhalmannam, Palakkad.
സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ...യ്യേ  ....അലസത തളം കെട്ടി നിന്ന ക്ലാസ്സ്‌ മുറികളില്‍ നിന്നും ആവേശം തിര തല്ലുന്ന കളി പാടങ്ങളിലേക്ക് കൂട് തുറന്നു വിട്ട പക്ഷികളെ പോലെ അവര്‍ മാടി വിളിക്കുന്ന കരിമ്പനകളുടെ ചുവട്ടിലേക്ക്‌ ....(അവധിക്കാലം ആഘോഷിക്കുന്ന പാലക്കാട് കുഴല്‍മന്ദത്തെ കുട്ടികള്‍)

Friday, March 2, 2012

Pristine, Natural

The immaculate innocence of tribal kids in Attappady, Palakkad.
അണ്ണേ സ്റ്റയിലായിറുക്ക്: പാലക്കാട്‌ അട്ടപ്പാടി ആദിവാസി ഗ്രാമത്തില്‍ നിന്നുള്ള ഒരു കാഴ്ച 

Wednesday, February 29, 2012

Unwept, unknelled

This little life played clown to many a passer by. Some careless driver sentenced him to death. And we careless humans pass by inhumanely

ഒരുപാടു ചിരിപ്പിച്ച ഈ പാവം മിണ്ടാപ്രാണിയെ മരണത്തിലേക്ക് തള്ളിയിട്ടിട്ടും ചിരിച്ച മനുഷ്യതമില്ലാത്ത കുറെ മനുഷ്യര്‍.  പൊറുക്കുമോ കാലം അവരോട്....(ഇന്ത്യന്‍ കരസേന മേധാവി സാം മനേക്ഷയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍  ഊട്ടി റോഡില്‍ നിന്നു കാമറയില്‍ പകര്‍ത്തിയ ചിത്രം)

Goodbye O! Withered Bud

Lingering drops of rain on the stilled eyelashes of an elephant kid that died, being hit by a train in the Walayar forests

ജീവന്റെ അവസാന പിടച്ചിലില്‍ പ്രാണനെ പ്രകൃതി പുല്‍കുകയയിരുന്നോ. മഴ, മുഖം ചേര്‍ത്ത് സഹ്യന്റെ മകന് അന്ത്യ ചുംബനം നല്‍കുന്നു...(ട്രെയിനിടിച്ച് ചെരിഞ്ഞ കാട്ടാനക്കുട്ടി. ചിത്രം വാളയാറില്‍ നിന്നും) 

Saturday, February 25, 2012

An Oasis for Everyone

കനിവില്ലാത്ത വേനല്‍: വേനല്‍ കവര്‍ന്നെടുത്ത പാടത്തുകൂടെ വെള്ളവുമേന്തി വീട്ടിലേയ്ക്കുള്ള യാത്ര (ചിത്രം ആലത്തൂരില്‍ നിന്ന്) 
Yes, there is an oasis for every one. Amidst modern cultural debris, in the natural deserts, wherever.

Left Right Left

ഒരു ആന സവാരി ...സായിപ്പുമാരെയും പുറത്തേറ്റി ആനകളുടെ മാര്‍ച്ച്‌ പാസ്‌റ്റ്
Tourists taking an elephant-ride at Malampuzha, like a disciplined march past.

Sunday, February 19, 2012

No rainclouds O! dead tree?


ഒരു മഴയ്ക്ക്‌ കാതോര്‍ത്ത് : വേനല്‍ച്ചൂടിലെ വേദനയില്‍ ഒരു തണല്‍ പോലുമില്ലാത്ത ചുള്ളിക്കൊമ്പില്‍ ഒരു മഴയ്ക്കോ ഇളംകാറ്റിനോ കാതോര്‍ത്തിരിക്കുകയാണ് ഈ കൊക്ക്. പാലക്കാട്‌ മലമ്പുഴയ്ക്കടുത്ത്, ഗ്രാമവും വനവും കൈകോര്‍ക്കുന്ന കവ എന്ന പ്രദേശത്തുനിന്ന് ഒരു കാഴ്ച.
Desolate, dry: Scorching summer has left little cover and no water. This egret is seen against a bright sky which gives no signs of rain clouds. Shot at Kava, a village bordering the Walayar forests and lying close to the Malampuzha dam reservoir near Palakkad town. 
വേഴാമ്പല്‍ കേഴും 

Your mouthful, I labour for


വീട്ടിലേയ്ക്കുള്ള വഴിയില്‍: കാറ്റിലാടുന്ന പച്ചപ്പുല്ലുകള്‍ക്കും കതിര്‍മണികള്‍ക്കും വിയര്‍പ്പണിഞ്ഞ ഒരു ഗന്ധമുണ്ട്. മണ്ണിനോട് മല്ലടിക്കുന്ന ഒരു കര്‍ഷകന്റെ  കഥ അവയ്ക്ക് പറയാനുണ്ടാവും. പാടത്തെ പണികഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങുകയാണ് ഇദ്ദേഹം. പാലക്കാട്‌ കൊടുവായൂരില്‍ നിന്നുള്ള ഒരു കാഴ്ച.
Pastoral: Winds bracing amidst the toddy palms and paddy fields have a story to tell. A story of tireless striving and naive hopes, at times bearing fruits; at times thwarted by the whiplashes of nature. This farmer is returning home for a sleepful of sweet dreams.

Friday, February 17, 2012

Barren, Broken


വേനല്‍ വിരിഞ്ഞ ഈ പാടത്തേയ്ക്ക് ഒന്ന് നോക്കൂ. കുറച്ചു നാള്‍ മുന്‍പ് ഇവിടം ഒരു ഹരിത ഭൂമിയായിരുന്നു പോല്‍. ആ പ്രതാപമെല്ലാം ഋതുഭേദം കവര്‍ന്നെടുത്തു.  എന്നിട്ടും വേനല്‍ വിരിച്ച പാടങ്ങള്‍ക്കു സൗന്ദര്യമേകി ആകാശത്തിനതിരിട്ടു നില്‍ക്കുകയാണ് ഈ കരിമ്പനകള്‍.  ദൃശ്യം പാലക്കാട്‌ കിണാശേരിയില്‍ നിന്ന്.
Toddy palms look on as the green paddy fields beneath them have hopelessly given up to the piercing arrows of an unduly angry sun. 

Thorns and Clouds of Life


ഒരു നേരത്തെ അന്നതിനായ്:മലമ്പുഴ ഡാമിന് സമീപത്തെ മുളം കാടുകളില്‍ നിന്നും ശേഖരിച്ച ഇല്ലിക്കെട്ടു തലയിലേന്തിയ വീട്ടമ്മ....ഇതു കൊണ്ട് എത്തിച്ചിട്ട് വേണം ഒരു നേരത്തെ അന്നത്തിനുള്ള വഴി തേടാന്‍.
This housewife is seen gathering and carrying dried brambles and bamboo. This can keep her hearth alive. But what does she cook there? To earn something to cook, she now has to put this home and then toil again. The thorns and clouds are but the things that give you the zest for life, no?

For Life; for Your Throat


ഒരിറ്റു വെള്ളത്തിനായ്‌:കാലം കൈവിട്ട രഥവും കടന്ന് ഒരിറ്റു വെള്ളത്തിനായി ശ്മശാന ഭൂമിയിലൂടെ കുടവുമേന്തിയുള്ള യാത്രയിലാണ് ഈ വീട്ടമ്മ. ദൃശ്യം പാലക്കാട്‌ മാട്ടുമന്തയില്‍ നിന്ന്.
This housewife carries home some drinking water, traversing the distances across a burial ground, past a desolate, hearse.

Rain Rain, Come Again

കാര്‍മേഘം പൂത്തുവിടര്‍ന്നപ്പോള്‍: ഇടവപ്പാതിയില്‍പുതുമണ്ണില്‍ ഗന്ധം ചൊരിഞ്ഞു ഭുമി ഈറനുടുത്തു. നന്മയുടെ നനവാര്‍ന്ന പാടവരമ്പത്തൂടെ മഴക്കാഴ്ചകളിലലിഞ്ഞു മഴ നനയാതെനടന്നു നീങ്ങുകയാണ് ഈ കര്‍ഷകസ്ത്രീ. ദ്രൃശ്യം പാലക്കാട്‌ കൊടുമ്പില്‍ നിന്ന്
'Edavappathi', the Kerala monsoon brings back life and hope to the people. This farmer woman clad in plastic coat walks along the mud path amidst the paddy fields in rain.

Sprouting Hope, and Love


ഒരു ദലം. വരണ്ടുണങ്ങിയ ഭുമിയുടെ മാറില്‍ എവിടെ നിന്നോ ഊറിവന്നൊരു തുള്ളിയില്‍ പിടിച്ചു  കുഞ്ഞിളം പച്ചയുമായി കിളിര്‍ത്തു വരികയാണ്‌ ഈ സസ്യങ്ങള്‍.ആ പ്രതീക്ഷകള്‍ക്ക് സുഗന്ധം പകരാനെന്ന പോലെ ആരോ മറന്നിട്ട റോസാപുഷ്പങ്ങള്‍.പ്രണയിനിക്ക് നല്‍കാനായി ഏതോ കാമുകന്‍ ഹൃതയത്തില്‍ ചാലിച്ച് കൊണ്ട് വന്നതാവണം ഈ റോസാപൂക്കള്‍ ...പ്രതീക്ഷകള്‍  അസ്തമിച്ചപ്പോള്‍ ആ പനിനീര്‍ പുഷ്പം ഭുമിക്കു നല്‍കി ഹൃദയ വേദനയോടെ നടന്ന ആ പ്രാണനായകന്...

Monday, February 13, 2012

Horizons Bright, Beckoning

A romantic horizon seen across the arches of a bridge across
പ്രണയത്തിന്‍റെ മേമ്പൊടിയായി എന്നും എത്തുന്നത് വിരഹമാണ് .
തീവ്രപ്രണയത്തിന്‍റെ സുര്യ ശോഭ അസ്തമയതിലെയ്ക്ക് അടുക്കുമ്പോള്‍
എന്നും സുര്യനെ മാത്രം പ്രണയിച്ച കമലി പൂക്കള്‍ നൊമ്പരത്തിന്‍റെ
ശോണിമയില്‍ സായം സന്ധ്യയുടെ ഇളം തെന്നലിനു പോലും ആശ്വസിപ്പിക്കനകാതെ തലയാട്ടി 
നില്‍ക്കുന്നു.ദൂരെ ഇലകൊഴിഞ്ഞ മരം ഇതിനെല്ലാം മൂക സാക്ഷി....
ഏവര്‍ക്കും പ്രണയ ദിനാശംസകള്‍ ...... ...... ....
 

Saturday, February 11, 2012

Shades, Sands and Water

This sandbanks witness the confluence of two rivers: The Nila and The Thootha. Nila, aka BharathaPuzha, has been a perennial inspiration for M.T.Vasudevan Nair one of the most venerated writers of Kerala. The longest river of Kerala has lost much of its waterbed to sands and bramble bushes.
നിളയുടെ ചുവന്ന വഴികള്‍ 
ഇത് എം. ടി എന്ന കേരളത്തിന്റെ സ്വകാര്യ അഹങ്കാരത്തിനു വഴിയായ കൂടല്ലൂരിന്റെ നാട്ടുവഴി. ഭാരതപ്പുഴയുടെ മണല്‍ പരപ്പില്‍ എന്നും കഥകള്‍ ഉറങ്ങി കിടക്കുന്നു. നിളയില്‍ തൂത ചേരുന്ന ഈ മണല്‍ പുറത്തെത്തുന്ന ഓരോരുത്തരും അന്വേഷിക്കുന്നതും ആ കഥകളാണ്. ചുവന്ന മന്‍വഴികള്‍ കണ്ടിട്ടില്ലാത്ത പുതിയ തലമുറയ്ക് കത്ത് വച്ചിരിക്കുന്ന നിളയൊഴുകുന്ന വഴിയിലൂടെ തലയില്‍ ഒരു ജീവിതത്തിന്റെ ഭാരവുമേന്തി നടന്നെത്തുന്ന കര്‍ഷക സ്ത്രീ. ദൃശ്യം പാലക്കാടിന്റെ അതിര്‍ത്തിയായ കൂടല്ലൂരില്‍ നിന്ന്. 

Green, Serene, Senescent

A train whistling past the Kottekkad bridge. Silhoutted beyond the scene are the Walayar-Malampuzha hills.
മരതക ചന്ദം തുളുമ്പുന്ന സഹ്യന്റെ വിരിമാറിനെ പുല്‍കി  തുളുമ്പി ഒഴുകുന്ന പുഴയുടെ കുറുകെ പഴമയുടെ തിലകവുമണിഞ്ഞുഒരുങ്ങി നില്‍ക്കുന്ന പാലം ..ഈ പാലത്തിലൂടെ ചൂളവുമടിച്ചു കുതിച്ചു പായുകയാണ്ഈ തീവണ്ടി ...ദൃശ്യം പാലക്കട്  കൊട്ടേക്കാട് നിന്ന്...

Thursday, February 9, 2012

Virile Pastorals

Cattle ride competitions in the paddy fields is a passionate expression of the virile agrarian people. It celebrates the unity and interdependence of human, animal and vegetative life.
 ചേറില്‍ പുതഞ്ഞു പോകുന്നില്ല ഈ ആവേശം..... മത്സരത്തിന്റെ  ഓളത്തിലും പച്ചപാര്‍ന്ന ജീവിതത്തിന്റെ ചേറ്റു മണം ഉണ്ട് ഈ കാഴ്ചയ്ക് ... അവയെ നിയന്ത്രിക്കുന്ന ഈ കരുമാടികുട്ടന്‍റെ കയ്കരുത്തും കാര്‍ഷിക സംസ്കാരത്തിന്‍റെ ഉയര്‍ത്തെഴുനേല്‍പ്പ് വിളിച്ചോതുന്നു..ചിത്രം പാലക്കാട്ടെ  ചിതലിയില്‍ നിന്നും...

Dirt is Beautiful

A view from the virile cattle races in the paddy fields of Palakkad. This annual festival is a celebration of animal power and the mutuality of human-animal relationship

മണ്ണും ചേറും മനുഷ്യനും കാളയും ഒന്നാകുന്ന കന്നുതെളി മത്സരം..വയലേലകളിലെ ചേറിലും ചെളിയിലും പുതഞ്ഞുയരുന്ന ആവേശതിരതല്ലല്‍
..ഇതു ഒരു ഗ്രാമത്തിന്‍റെ ആവേശവും, ഉത്സവവുമാണ് .
വരമ്പിലിരുന്നു കളി കണ്ടവര്‍ക്കറിയാം അതിന്റെ ആവേശം. ഗ്രാമീണ ജീവിതത്തിന്‍റെ ചൂടും ചൂരും അലിഞ്ഞു ചേര്‍ന്ന ഈ ദ്രിശ്യം കുഴല്‍മന്ദത്തുനിന്ന്..