Friday, February 3, 2012

Nila: The Legacy That Was


" I feel one of my filial bonds is about to be cruelly snapped. The village is loosing a colourful  historical past. A nostalgic glory and a cultural legacy. YES....We have lost all of them, almost...." (M.T.VASUDEVAN NAIR) 

   തുടങ്ങാം..ഈ തീരത്ത് നിന്ന് .................
         മലയാളി സംസ്കൃതി ഒഴുകും ഇവിടെ ഒരു പുഴയായ് നിള...
         ഭാഷ പിതാവായ  തുഞ്ചനും, മലയാള മനസിന്‍റെ ദീപസ്തംബമേറിയ കുഞ്ചനും
         നിവേദ്യമായ് നല്‍കിയ അനുഗ്രഹം. പി. കുഞ്ഞുരാമന്‍ നായരും, എംടിയും,
          രാജലക്ഷ്മിയും എഴുത്തിന്‍റെ നാലുകെട്ടുകള്‍ തീര്‍ത്തത് ഈ വഴികളില്‍.......... ......,,
          വഴിയിലെ നിഴലുകള്‍ പോലും മനോഹരം..
          കളി വിളക്ക് ശോഭിച്ച അരങ്ങുകള്‍, കഥകളിയുടെ അഴക്, 
          ഒളപ്പമണ്ണയും, അക്കിത്തവും ഒരു മുഖമായി.., 
          വിജയന്‍റെ ഖസാക്കും, വികെഎനിന്‍റെ പയ്യന്‍സും കുട്ടു വരും ഇവിടെ ...
          മെലിഞ്ഞും, നിറഞ്ഞും ഒഴുകുന്ന നിള. പൊയ്കുതിര കോലങ്ങള്‍ തകര്‍ത്താടും 
          തീരം. മാമാങ്ക സ്മൃതികള്‍, കാളവേലയുടെ ചന്തം, ഗജരാജന്മാര്‍ തിളമ്പേറ്റുന്ന 
          ഉത്സവ മുറ്റങ്ങള്‍, താള ഗോപുരമുയരുന്ന ആല്‍തറകള്‍അ ഴകിനു പേരാണ് നിള.....
          കല്‍‌പാത്തിയുടെ അഗ്രഹാര വീഥികളും, വാളയാര്‍ ചുരം കടനെത്തുന്ന കരിമ്പനകാറ്റും , 
          ചെമ്പൈയുടെ സംഗീത മുറ്റവും നിളയുടെ നീര്‍ വഴികള്‍ക്ക് മാറ്റു കുട്ടുന്നു...
           തുടങ്ങാം ഈ തീരത്ത് നിന്നും...

          

No comments: