Sunday, March 11, 2012

Serene Pastorals

Cattle grazing on the green banks of a stream, accompanied by swarms of white storks. In the forefront there are a lot of toddy palms, and behind them rich stout coconut palms.
മേച്ചില്‍ പുറങ്ങള്‍ തേടി....തെളി നീരിന്‍ ഓരത്ത് കൂടെ പുല്‍ നാമ്പും തേടി ഗോക്കളുടെയാത്ര 

Faith and Fire

From the celebrations of Manissery Killikavu festival near Ottappalam in Palakkad district of Kerala
പാലക്കാട്‌ ഒറ്റപ്പാലം മനിശേരി കിള്ളികാവ് ഉത്സവത്തില്‍ നിന്നും.....

Thursday, March 8, 2012

Life, This too

Please click 'comments' below, and post your comments/ captions for this picture
നല്ല കമന്‍റ്സ് ക്ഷണിക്കുന്നു

Monday, March 5, 2012

Fire and Clouds

Grand fireworks announce the culmination of the Nenmara-Vallanghi vela (festival) of eastern Palakkad.

വെടി വെട്ടം:ആഘോഷങ്ങളുടെ പകല്‍ പൂരം അവസാനിച്ചു, സന്ധ്യ വെടിക്കെട്ടിന്‍റെ ഉത്സവ കാഴ്ചയിലേക്ക് കണ്‍ തുറന്നതോടെ ഉത്സവത്തിന്‌ പത്തരമാറ്റ്......(പാലക്കാട്‌ നെന്മാറ-വലങ്ങി വേലയില്‍ നിന്ന്)

Dizzy Raptures

Breaking the walls of classrooms, out into the open fields. A view from Kuzhalmannam, Palakkad.
സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ...യ്യേ  ....അലസത തളം കെട്ടി നിന്ന ക്ലാസ്സ്‌ മുറികളില്‍ നിന്നും ആവേശം തിര തല്ലുന്ന കളി പാടങ്ങളിലേക്ക് കൂട് തുറന്നു വിട്ട പക്ഷികളെ പോലെ അവര്‍ മാടി വിളിക്കുന്ന കരിമ്പനകളുടെ ചുവട്ടിലേക്ക്‌ ....(അവധിക്കാലം ആഘോഷിക്കുന്ന പാലക്കാട് കുഴല്‍മന്ദത്തെ കുട്ടികള്‍)

Friday, March 2, 2012

Rest means Rust

This elderly woman is repainting walls and houses. She gives them a facelift; earns her livelihood; all the more important, she fights the lonely dullness and early senility imposed by restful life.
പായലേ വിട, പൂപ്പലേ വിട: ഉത്സവ സീസണ്‍ ആയതോടെ വീടുകള്‍ക്ക് മോടി കൂട്ടുകയാണ് ഈ സ്ത്രീ. വാര്‍ധക്യത്തിന്റെ കെടുതിക്കു പിടികൊടുക്കാതെ ഉന്മേഷം നിലനിര്‍ത്തുകയും ജീവിത വരുമാനം കണ്ടെത്തുകയുമാണ് ഈ സ്ത്രീ (ചിത്രം പാലക്കാട്‌ കല്‍പാത്തിയില്‍ നിന്നും)

Pristine, Natural

The immaculate innocence of tribal kids in Attappady, Palakkad.
അണ്ണേ സ്റ്റയിലായിറുക്ക്: പാലക്കാട്‌ അട്ടപ്പാടി ആദിവാസി ഗ്രാമത്തില്‍ നിന്നുള്ള ഒരു കാഴ്ച 

Wednesday, February 29, 2012

Unwept, unknelled

This little life played clown to many a passer by. Some careless driver sentenced him to death. And we careless humans pass by inhumanely

ഒരുപാടു ചിരിപ്പിച്ച ഈ പാവം മിണ്ടാപ്രാണിയെ മരണത്തിലേക്ക് തള്ളിയിട്ടിട്ടും ചിരിച്ച മനുഷ്യതമില്ലാത്ത കുറെ മനുഷ്യര്‍.  പൊറുക്കുമോ കാലം അവരോട്....(ഇന്ത്യന്‍ കരസേന മേധാവി സാം മനേക്ഷയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍  ഊട്ടി റോഡില്‍ നിന്നു കാമറയില്‍ പകര്‍ത്തിയ ചിത്രം)

Goodbye O! Withered Bud

Lingering drops of rain on the stilled eyelashes of an elephant kid that died, being hit by a train in the Walayar forests

ജീവന്റെ അവസാന പിടച്ചിലില്‍ പ്രാണനെ പ്രകൃതി പുല്‍കുകയയിരുന്നോ. മഴ, മുഖം ചേര്‍ത്ത് സഹ്യന്റെ മകന് അന്ത്യ ചുംബനം നല്‍കുന്നു...(ട്രെയിനിടിച്ച് ചെരിഞ്ഞ കാട്ടാനക്കുട്ടി. ചിത്രം വാളയാറില്‍ നിന്നും) 

Saturday, February 25, 2012

Cooling Off

During a short break amidst festival drudging, elephants are given a quick shower with water in a tanker lorry for a relief from the scorching heat. Photo from Chandana Bhagavathy Temple, Olavakkod
വേനല്‍ച്ചൂടില്‍ തളരാതിരിക്കാന്‍ ടാങ്കര്‍ ലോറിയില്‍ നിന്നു വെള്ളം ചീറ്റിച്ച് ആനകളെ കുളിപ്പിക്കുകയാണ്‌ പാപ്പാന്മാര്‍.  (ചിത്രം ഒലവക്കോട് ചന്ദന ഭഗവതി ക്ഷേത്രത്തില്‍ നിന്ന്)

An Oasis for Everyone

കനിവില്ലാത്ത വേനല്‍: വേനല്‍ കവര്‍ന്നെടുത്ത പാടത്തുകൂടെ വെള്ളവുമേന്തി വീട്ടിലേയ്ക്കുള്ള യാത്ര (ചിത്രം ആലത്തൂരില്‍ നിന്ന്) 
Yes, there is an oasis for every one. Amidst modern cultural debris, in the natural deserts, wherever.

Left Right Left

ഒരു ആന സവാരി ...സായിപ്പുമാരെയും പുറത്തേറ്റി ആനകളുടെ മാര്‍ച്ച്‌ പാസ്‌റ്റ്
Tourists taking an elephant-ride at Malampuzha, like a disciplined march past.

Monday, February 20, 2012

And He Goes to Town

ചുമ്മാ ഒരു ആന കയറ്റം: പാലക്കാട്‌ അകത്തേത്തറയില്‍ നിന്ന്
Oh my Caravan: This elephant is being transported from Akathethara, in Palakkad district of Kerala to some other festival location. Elephants are pretty too busy during Kerala's festival season spanning October-March.

Musically Yours

പഞ്ചാവാദ്യങ്ങളുടെ താളലയം: പരിയാനംപറ്റ പൂരത്തില്‍ നിന്നും 
Frenzy of Music: Panchavaadyam musical from Pariyaanampatta Pooram

Elegance, Elephants

വള്ളുവനാടന്‍ ഉത്സവ ഭംഗി:  പരിയാനംപറ്റ പൂരത്തില്‍ നിന്ന്
Elegant: Caparisoned elephants with riders holding parasols (Muthukkuda) and waving snow-white tussocks (VenChaamaram) is one of the most beautiful images of Kerala's festivals. A panoramic view of the procession at Pariyaanampatta pooram with a long trail of multitudes.

Sunday, February 19, 2012

No rainclouds O! dead tree?


ഒരു മഴയ്ക്ക്‌ കാതോര്‍ത്ത് : വേനല്‍ച്ചൂടിലെ വേദനയില്‍ ഒരു തണല്‍ പോലുമില്ലാത്ത ചുള്ളിക്കൊമ്പില്‍ ഒരു മഴയ്ക്കോ ഇളംകാറ്റിനോ കാതോര്‍ത്തിരിക്കുകയാണ് ഈ കൊക്ക്. പാലക്കാട്‌ മലമ്പുഴയ്ക്കടുത്ത്, ഗ്രാമവും വനവും കൈകോര്‍ക്കുന്ന കവ എന്ന പ്രദേശത്തുനിന്ന് ഒരു കാഴ്ച.
Desolate, dry: Scorching summer has left little cover and no water. This egret is seen against a bright sky which gives no signs of rain clouds. Shot at Kava, a village bordering the Walayar forests and lying close to the Malampuzha dam reservoir near Palakkad town. 
വേഴാമ്പല്‍ കേഴും 

Your mouthful, I labour for


വീട്ടിലേയ്ക്കുള്ള വഴിയില്‍: കാറ്റിലാടുന്ന പച്ചപ്പുല്ലുകള്‍ക്കും കതിര്‍മണികള്‍ക്കും വിയര്‍പ്പണിഞ്ഞ ഒരു ഗന്ധമുണ്ട്. മണ്ണിനോട് മല്ലടിക്കുന്ന ഒരു കര്‍ഷകന്റെ  കഥ അവയ്ക്ക് പറയാനുണ്ടാവും. പാടത്തെ പണികഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങുകയാണ് ഇദ്ദേഹം. പാലക്കാട്‌ കൊടുവായൂരില്‍ നിന്നുള്ള ഒരു കാഴ്ച.
Pastoral: Winds bracing amidst the toddy palms and paddy fields have a story to tell. A story of tireless striving and naive hopes, at times bearing fruits; at times thwarted by the whiplashes of nature. This farmer is returning home for a sleepful of sweet dreams.

Friday, February 17, 2012

Barren, Broken


വേനല്‍ വിരിഞ്ഞ ഈ പാടത്തേയ്ക്ക് ഒന്ന് നോക്കൂ. കുറച്ചു നാള്‍ മുന്‍പ് ഇവിടം ഒരു ഹരിത ഭൂമിയായിരുന്നു പോല്‍. ആ പ്രതാപമെല്ലാം ഋതുഭേദം കവര്‍ന്നെടുത്തു.  എന്നിട്ടും വേനല്‍ വിരിച്ച പാടങ്ങള്‍ക്കു സൗന്ദര്യമേകി ആകാശത്തിനതിരിട്ടു നില്‍ക്കുകയാണ് ഈ കരിമ്പനകള്‍.  ദൃശ്യം പാലക്കാട്‌ കിണാശേരിയില്‍ നിന്ന്.
Toddy palms look on as the green paddy fields beneath them have hopelessly given up to the piercing arrows of an unduly angry sun. 

Thorns and Clouds of Life


ഒരു നേരത്തെ അന്നതിനായ്:മലമ്പുഴ ഡാമിന് സമീപത്തെ മുളം കാടുകളില്‍ നിന്നും ശേഖരിച്ച ഇല്ലിക്കെട്ടു തലയിലേന്തിയ വീട്ടമ്മ....ഇതു കൊണ്ട് എത്തിച്ചിട്ട് വേണം ഒരു നേരത്തെ അന്നത്തിനുള്ള വഴി തേടാന്‍.
This housewife is seen gathering and carrying dried brambles and bamboo. This can keep her hearth alive. But what does she cook there? To earn something to cook, she now has to put this home and then toil again. The thorns and clouds are but the things that give you the zest for life, no?

For Life; for Your Throat


ഒരിറ്റു വെള്ളത്തിനായ്‌:കാലം കൈവിട്ട രഥവും കടന്ന് ഒരിറ്റു വെള്ളത്തിനായി ശ്മശാന ഭൂമിയിലൂടെ കുടവുമേന്തിയുള്ള യാത്രയിലാണ് ഈ വീട്ടമ്മ. ദൃശ്യം പാലക്കാട്‌ മാട്ടുമന്തയില്‍ നിന്ന്.
This housewife carries home some drinking water, traversing the distances across a burial ground, past a desolate, hearse.

Rain Rain, Come Again

കാര്‍മേഘം പൂത്തുവിടര്‍ന്നപ്പോള്‍: ഇടവപ്പാതിയില്‍പുതുമണ്ണില്‍ ഗന്ധം ചൊരിഞ്ഞു ഭുമി ഈറനുടുത്തു. നന്മയുടെ നനവാര്‍ന്ന പാടവരമ്പത്തൂടെ മഴക്കാഴ്ചകളിലലിഞ്ഞു മഴ നനയാതെനടന്നു നീങ്ങുകയാണ് ഈ കര്‍ഷകസ്ത്രീ. ദ്രൃശ്യം പാലക്കാട്‌ കൊടുമ്പില്‍ നിന്ന്
'Edavappathi', the Kerala monsoon brings back life and hope to the people. This farmer woman clad in plastic coat walks along the mud path amidst the paddy fields in rain.

Chinakkathoor Pooram

ചിനക്കത്തൂര്‍ പൂരം തനിക്കൊത്തപോലെ: കാത്തിരുന്ന പൂരക്കാഴ്ചയില്‍ ചിനക്കത്തൂര്‍ തട്ടകം ആ വേഷത്തിന്റെ  കുതിപ്പൊക്കത്തോളം ഉയര്‍ന്നു. മണ്ണിലും വിണ്ണിലും നിറഞ്ഞൊഴുകുന്ന ഈ പൂരക്കാഴ്ച  വള്ളുവനാടന്‍ സംസ്കൃതി തുളുമ്പുന്ന ഒറ്റപ്പാലം ചിനക്കത്തൂര്‍ കാവില്‍ നിന്ന്.
Dummy horses mounted on wooden stands are one romantic ritual at the Chinakkathur Pooram festival near Ottappalam, Palakkad. 

Sprouting Hope, and Love


ഒരു ദലം. വരണ്ടുണങ്ങിയ ഭുമിയുടെ മാറില്‍ എവിടെ നിന്നോ ഊറിവന്നൊരു തുള്ളിയില്‍ പിടിച്ചു  കുഞ്ഞിളം പച്ചയുമായി കിളിര്‍ത്തു വരികയാണ്‌ ഈ സസ്യങ്ങള്‍.ആ പ്രതീക്ഷകള്‍ക്ക് സുഗന്ധം പകരാനെന്ന പോലെ ആരോ മറന്നിട്ട റോസാപുഷ്പങ്ങള്‍.പ്രണയിനിക്ക് നല്‍കാനായി ഏതോ കാമുകന്‍ ഹൃതയത്തില്‍ ചാലിച്ച് കൊണ്ട് വന്നതാവണം ഈ റോസാപൂക്കള്‍ ...പ്രതീക്ഷകള്‍  അസ്തമിച്ചപ്പോള്‍ ആ പനിനീര്‍ പുഷ്പം ഭുമിക്കു നല്‍കി ഹൃദയ വേദനയോടെ നടന്ന ആ പ്രാണനായകന്...

Monday, February 13, 2012

Horizons Bright, Beckoning

A romantic horizon seen across the arches of a bridge across
പ്രണയത്തിന്‍റെ മേമ്പൊടിയായി എന്നും എത്തുന്നത് വിരഹമാണ് .
തീവ്രപ്രണയത്തിന്‍റെ സുര്യ ശോഭ അസ്തമയതിലെയ്ക്ക് അടുക്കുമ്പോള്‍
എന്നും സുര്യനെ മാത്രം പ്രണയിച്ച കമലി പൂക്കള്‍ നൊമ്പരത്തിന്‍റെ
ശോണിമയില്‍ സായം സന്ധ്യയുടെ ഇളം തെന്നലിനു പോലും ആശ്വസിപ്പിക്കനകാതെ തലയാട്ടി 
നില്‍ക്കുന്നു.ദൂരെ ഇലകൊഴിഞ്ഞ മരം ഇതിനെല്ലാം മൂക സാക്ഷി....
ഏവര്‍ക്കും പ്രണയ ദിനാശംസകള്‍ ...... ...... ....
 

Saturday, February 11, 2012

Shades, Sands and Water

This sandbanks witness the confluence of two rivers: The Nila and The Thootha. Nila, aka BharathaPuzha, has been a perennial inspiration for M.T.Vasudevan Nair one of the most venerated writers of Kerala. The longest river of Kerala has lost much of its waterbed to sands and bramble bushes.
നിളയുടെ ചുവന്ന വഴികള്‍ 
ഇത് എം. ടി എന്ന കേരളത്തിന്റെ സ്വകാര്യ അഹങ്കാരത്തിനു വഴിയായ കൂടല്ലൂരിന്റെ നാട്ടുവഴി. ഭാരതപ്പുഴയുടെ മണല്‍ പരപ്പില്‍ എന്നും കഥകള്‍ ഉറങ്ങി കിടക്കുന്നു. നിളയില്‍ തൂത ചേരുന്ന ഈ മണല്‍ പുറത്തെത്തുന്ന ഓരോരുത്തരും അന്വേഷിക്കുന്നതും ആ കഥകളാണ്. ചുവന്ന മന്‍വഴികള്‍ കണ്ടിട്ടില്ലാത്ത പുതിയ തലമുറയ്ക് കത്ത് വച്ചിരിക്കുന്ന നിളയൊഴുകുന്ന വഴിയിലൂടെ തലയില്‍ ഒരു ജീവിതത്തിന്റെ ഭാരവുമേന്തി നടന്നെത്തുന്ന കര്‍ഷക സ്ത്രീ. ദൃശ്യം പാലക്കാടിന്റെ അതിര്‍ത്തിയായ കൂടല്ലൂരില്‍ നിന്ന്.